
സിപിഎം SFI ഗുണ്ടായിസത്തിനെതിരെ പാണഞ്ചേരി, പീച്ചി മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ പട്ടിക്കാട് പ്രതിഷേധ പ്രകടനവും, റോഡ് ഉപരോധവും നടത്തി. മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷ് ഉപരോധ സമരം ഉദ്ഘാടനം നിർവഹിച്ചു.
സ്വര്‍ണകടത്ത് കേസ് അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാൻ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും സംഘപരിവാറിനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണ് എന്നും സംഘപരിവാറിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്താണ് സി.പി.എം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തത് എന്നും ഉദ്ഘാടന പ്രസംഗത്തിൽ കെ സി അഭിലാഷ് പറഞ്ഞു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ ബാബു തോമസ്, പ്രവീൺ രാജു, സി വി ജോസ്, ടി പി ജോൺ,പി ജി ബേബി, സി കെ ഷണ്മുഖൻ, ഷാജി കീരിമൂള, രാജു കാവിയത്,വിനോദ് തേനംപറമ്പിൽ, ചെറിയാൻ തോമസ്, ജിഫിൻ ജോയ്, സജാദ് ഇബ്രാഹിം, അനൂപ് കീരംകുന്നത്, ജോജോ കണ്ണാറ തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് പാർട്ടി ഓഫീസിൽ നിന്നും പ്രകടനമായി കടന്നുവന്ന നേതാക്കൾ പാണഞ്ചേരി പഞ്ചായത്തിന് മുൻപിൽ പോയി തിരിച്ചു വന്നതിനു ശേഷമാണ് പട്ടിക്കാട് സെന്ററിൽ റോഡ് ഉപരോധം നടത്തിയത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ് ഉൾപ്പെടെ പത്തോളം കോൺഗ്രസ് നേതാക്കൾക്കെതിരെ പീച്ചി പോലീസ് അറസ്റ്റ് ചെയ്തു കേസെടുത്തിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm
