
പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഗ്രി ഇൻഡസ്ട്രിയൽ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പാണഞ്ചേരി പഞ്ചായത്തിലെ കാർഷികമേഖലയ്ക്ക് കരുത്തു പകരുന്നു.മേഖലയിലെ കർഷകർക്ക് കൈതാങ്ങായി മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമാണം ജൈവവള നിർമ്മാണം എന്നിവയാണ് ആദ്യഘട്ടമെന്ന നിലയിൽ ആരംഭിക്കുന്നത്. പാണഞ്ചേരിയിൽ കർഷകർക്ക് കാർഷികോൽപാദനങ്ങ
ളും മറ്റും ന്യായവില ലഭ്യമാക്കുന്നതിനും പഞ്ചായത്ത് സ്വയം തൊഴിൽ സംരംഭങ്ങൾ രൂപീകരണത്തിലൂടെ തൊഴിൽമേഖല വിപുലീകരിക്കുന്നതിനുമാണ് ബാങ്ക് ലക്ഷ്യമിടുന്നത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും ചെന്നായ്പാറയിൽ നടന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഐ(എം) മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ്.പ്രദീപ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് വിൽസൺ ചെമ്പനാൽ ശിലാസ്ഥാപനം നിർവഹിച്ചു. ബാങ്ക് ഡയറക്ടർ എം.പി. സാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ സെക്രട്ടറി എ.വി.ജോജു പദ്ധതി വിശദീകരണം നടത്തി. കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം എം.എം. അവറാച്ചൻ,മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ചന്ദ്രശേഖരൻ മാസ്റ്റർ,
പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർമാരയ അജിത മോഹൻദാസ്,ഷൈജു കുര്യൻ,CPI(M) പാണഞ്ചേരി LCസെക്രട്ടറി മാത്യുനൈനാൻ,CPI(M) പീച്ചി LC സെക്രട്ടറി എം. ബാലകൃഷ്ണൻ, പുത്തൂർ പഞ്ചായത്തംഗം ഷാജി വാരപ്പെട്ടി, പഞ്ചായത്തംഗങ്ങളായ രേഷ്മ സജീഷ്, സ്വപ്ന രാധാകൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു. അഗ്രി ഇന്റസ്ട്രിയൽ ബാങ്ക് ചാർജ്ജ് ഓഫീസർ മിനി മോൾ ടി.ജെ നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm
