
ഒല്ലൂക്കര ,നടത്തറ ,മാടക്കത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മണ്ണുത്തി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ
മാർച്ച് പോലീസ് തടഞ്ഞു.
മാർച്ച് യു.ഡി.എഫ്.ചെയർമാൻ എം.പി.വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു. ഒല്ലൂക്കര മണ്ഡലം പ്രസിഡൻ്റ് എം.യു. മുത്തു അദ്ധ്യക്ഷത വഹിച്ചു
പോലീസ് പിണറായിയുടെ പാദസേവകരായി മാറിയെന്നും
യൂത്ത് കോൺഗ്രസ്ക്കാർക്കു തല്ലും ഡി.വൈ.എഫ്.യെക്കാർക്ക് തലോടലും ആണ് പോലീസ് സമീപനമെന്നും പിണറായിയുടെ അംഗരക്ഷകർക്കും സി.പി.ഐ.എം ഗുണ്ടകൾക്കും മർദിക്കാനായി യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ പിടിച്ചു നിർത്തി കൊടുക്കയാണ് കേരള പോലീസ് എന്നും
മുൻ എം.എൽ.എ എം.പി .വിൻസെൻ്റ് ആരോപിച്ചു.
പാണഞ്ചേരി ബ്ലോക്ക് പ്രസിഡൻറ് കെ.എൻ.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി,
നേതാക്കളായ എം.എൽ.ബേബി, ടി.എം.രാജീവ് ,കെ .സി .അഭിലാഷ് ,ടി.എസ് മനോജ് കുമാർ ,തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു
മണ്ഡലം പ്രസിഡൻറ്മാരായ ജേക്കബ് പോൾ സ്വാഗതവും ജോൺസൻ മല്ലിയത്ത് നന്ദിയും പറഞ്ഞു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


