
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെ.എസ്.യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. ഉച്ചക്ക് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചിന് നേരെ ആറിലധികം തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പൊലീസിന് നേരെ കല്ലേറുണ്ടായി. കമ്പുകളും ചെരുപ്പുകളും എറിഞ്ഞു. തുടര്‍ന്ന് കണ്ണീര്‍ വാതകം പ്രയോഗിക്കുമെന്ന് പൊലീസ് മുന്നറിപ്പ് നല്‍കി. സ്ഥലത്ത് വലിയ സംഘർഷസാധ്യതയാണുള്ളത്.പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, എം.എൽഎമാരായ ഷാഫി പറമ്പിൽ, എം.വിൻസെന്റ്, ഡി.സി.സി പ്രസിഡന്റ് പാലോട് രവി എന്നിവരടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ”വിജയൻ മുഖ്യഗുണ്ടയോ മുഖ്യമന്ത്രിയോ” എന്നെഴുതിയ ബാനറുമായി പ്രസ് ക്ലബ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിനുപേരാണ് അണിനിരന്നത്.
സെക്രട്ടേറിയേറ്റ് പരിസരത്തുള്ള നവകേരളസദസ്സുമായി ബന്ധപ്പെട്ട ഫ്ലക്സുകൾ പ്രതിഷേധക്കാർ തകർത്തു. ആലപ്പുഴയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന് ഡി.വൈ.എഫ്.ഐക്കാർ മർദനത്തിരയായ ഭിന്നശേഷിക്കാരനായ അജിമോനും പ്രകടനത്തിനെത്തിയിരുന്നു.വനിതാ പ്രവർത്തകയുടെ വസ്ത്രം വലിച്ച് കീറിയെന്നും രാഹുൽ മാങ്കൂട്ടം പറഞ്ഞു. എസ് എഫ് ഐ യോട് മൃദു സമീപനവും ഞങ്ങളോട് ക്രൂരതയും എന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


