
ദേശീയപാതയിലെ വെളിച്ചക്കുറവ് മൂലം നിരന്തരം അപകടമരണങ്ങൾ സംഭവിക്കുന്ന മുടിക്കോട് സെന്ററിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും. മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ദേശീയപാത അധികൃതർ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് അനുമതി നൽകിയത്. തൃശൂർ ഭാഗത്തേക്കുള്ള പാതയോട് ചേർന്നാണ് ലൈറ്റ് സ്ഥാപിക്കുക. രണ്ടാഴ്ചക്കുള്ളിൽ പണികൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു. ദേശീയപാതയിലെ വെളിച്ചക്കുറവ് അപകടങ്ങൾക്ക് വഴിയൊരുക്കുക മാത്രമല്ല രക്ഷാപ്രവർത്തനങ്ങളെയും സാരമായി ബാധിക്കാറുണ്ട്. ഇതോടെ മുടിക്കോട് സെന്ററിൽ നടക്കുന്ന അപകടങ്ങൾക്ക് താൽക്കാലിക പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ, ദേശീയപാത പ്രൊജക്ട് ഡയറക്ടർ ബിബിൻ മധു, മുടിക്കോട് വാർഡ് മെമ്പർ ആരിഫ റാഫി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


