
SFI ആക്രമണത്തിൽ വ്യാപക പ്രതിഷേധം
രാഹുൽഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത് എസ്.എഫ്.ഐയുടെ അതിക്രമം: സി.പി.എം നേതൃത്വത്തിന്റെ അറിവോടെയെന്ന് കോൺഗ്രസ്, ഓഫീസ് അക്രമത്തെ അംഗീകരിക്കുന്നില്ലെന്ന് സി.പി.എം
ഇന്നലെ ബഫർ സോൺ ഉത്തരവിൽ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചുള്ള എസ്.എഫ്.ഐ മാർച്ചിൽ സംഘർഷം. രാഹുൽഗാന്ധി എം.പിയുടെ ഓഫീസിലേക്ക് പ്രവർത്തകർ തള്ളിക്കയറി. ഓഫീസിലേക്ക് പ്രവർത്തകർ തള്ളി കയറിയതോടെ പൊലീസ് ലാത്തി വീശി. 20 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ. എം.പി യുടെ ഓഫീസിൻറെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിൻ പുൽപ്പള്ളിയെ മർദ്ദിച്ചതായി കോൺഗ്രസ് ആരോപിച്ചു. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമമുണ്ടായതെന്ന് കോൺഗ്രസ് ആരോപിച്ചു. മോദി നിറുത്തിയിടത്ത് നിന്നും പിണറായി തുടങ്ങുകയാണെന്ന് കെ.സി.വേണുഗോപാൽ കുറ്റപ്പെടുത്തി. ഓഫീസ് ആക്രമണത്തെ എ.ഐ.സി.സിയും അപലപിച്ചു. എന്നാൽ രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിനെ അംഗീകരിക്കുന്നില്ലെന്നും സമരം തീരുമാനിച്ചത് എസ്.എഫ്.ഐ ആണെന്നും ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിന് പകരം ഓഫീസ് ആക്രമിച്ചത് ന്യായീകരണമില്ലെന്നും സി.പി.എം നേതാക്കൾ പ്രതികരിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത സംഭവം; പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ , KC വേണുഗോപാൽ എന്നിവർ ഇന്ന് വയനാട്ടിലെത്തും. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യം ശക്തമാവുന്നു.
രാഹുൽ ഗാന്ധി 30 കേരളത്തിൽ എത്തും എന്നും സൂചന ഉണ്ട്
വാർത്ത വിശദമായി വായിക്കുന്നതിന് താഴെ Link Click ചെയ്യുക
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

