
യോഗത്തിൽ ജമാ അത്തെ ഇസ് ലാമി ചാത്തംകുളം ഘടകം പ്രസിഡൻ്റ് ഉമ്മർ മുല്ലക്കര അദ്ധ്യക്ഷത വഹിച്ചു. SSLC യിൽ ഫുൾ A+ വാങ്ങിയ ഷിൻസ് ന അമീറ, ശ്രുതി എന്നീ കുട്ടികൾക്ക് അവാർഡ് വിതരണം നടത്തികൊണ്ട് പാണഞ്ചേരി 23-ാം വാർഡ് മെമ്പർ ആരിഫ റാഫി പരിപാടി ഉദ്ഘാടനം ചെയ്തു.എസ്.ഐ.ഒ വിൻ്റെ പഠനസഹായം പുസ്തക പച്ച എന്ന പരിപാടി ബുദ്ധദേവിനു നൽകി കൊണ്ട് മുൻ പഞ്ചായത്ത് മെമ്പർ ഷിജോ പി. ചാക്കോ നിർവ്വഹിച്ചു. ശക്കീർ മുല്ലക്കര ആമുഖ പ്രഭാഷണം നടത്തി. ആശംസകളർപ്പിച്ചുകൊണ്ട് ജീവൻ ജ്യോതി സ്കൂൾ ടീച്ചർ സിന്ധു രാധാകൃഷ്ണൻ സംസാരിച്ചു. ഇസ് ലാമിക് സെൻറർ ഇൻ ചാർജ് നജീബ് സ്വാഗതം പറഞ്ഞ ചടങ്ങിൽശ്രുതി രാധാകൃഷ്ണൻ നന്ദി പറഞ്ഞു. സെലി, ബഷീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി