
ദേശീയപാത മുടിക്കോട് റോഡ് മുറിച്ചു കിടക്കുന്നതിനിടെ കാറിടിച്ച് വയോധിക മരിച്ചു. കൂട്ടാല പൊലക്കുടിയിൽ പരേതനായ തങ്കപ്പൻ ഭാര്യ തങ്കമ്മ (74) ആണ് മരിച്ചത്.ഇന്ന് രാത്രി ഏകദേശം 7 മണിയോടെ പാലക്കാട് ദിശയിലാണ് അപകടമുണ്ടായത്. ദേശീയപാത മുറിച്ചു കടക്കവെ കാർ വന്നു ഇടിക്കുകയായിരുന്നു ദേശീയപാതയിൽ വെളിച്ചക്കുറവ് അപകടങ്ങൾക്കു കാരണമാകുന്നു . ദേശീയ പാതയിൽ കഴിഞ്ഞ ദിവസങ്ങളിലായി അപകടങ്ങൾ കൂടുന്നു , ചുവന്നമണ്ണ്, മുടിക്കോട് എന്നിവിടങ്ങളിലായി മൂന്നുപേര് മരണപ്പെട്ടു.സുരക്ഷാ സംവിധാനങ്ങളുടെ കുറവു മൂലമാണ് ഇത്തരം അപകട ങ്ങൾ ഉണ്ടാവുന്നതെന്ന് നാട്ടുകാർ പറയുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


