January 28, 2026

ദേശീയപാതയിൽ വാഹനാപകടത്തിൽ മരിച്ച ഇരുമ്പുപാലം സ്വദേശി ജോർജ്ജിന്റെ സംസ്ക്കാര ചടങ്ങുകൾ നാളെ

Share this News

ഇരുമ്പുപാലത്ത് ഹൈവേ മെയിന്റനൻസ് വിഭാഗത്തിന്റെ പിക്കപ്പ് വാനിന് പിറകിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഇരുമ്പുപാലം തണ്ണിക്കോട്ടിൽ ജോർജ്ജ് (54) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോർജ്ജിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദേശീയപാതയിൽ സ്ഥാപിക്കുന്നതിനായി ദിശാബോർഡുകൾ കൊണ്ടുപോകുന്ന വാഹനത്തിന് പിറകിലാണ് സ്കൂട്ടർ ഇടിച്ചു കയറിയത്. ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പുറകിൽ അപകടമുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ ബാരിയറുകളോ സ്ഥാപിച്ചിരുന്നില്ല. ഇതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.മരിച്ച ഇരുമ്പുപാലം സ്വദേശി ജോർജ്ജിന്റെ സംസ്ക്കാര ചടങ്ങുകൾ നാളെ ( 17.12.2023 ഞായറാഴ്‌ച ) 4.00 മണിക്ക് കൊമ്പഴ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ .

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!