January 29, 2026

ഗുരുധർമ്മ പ്രചരണ സഭ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “ധളവാകുളം” പ്രഭാഷണം നടത്തി

Share this News

ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് വർക്കല, ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂർക്കഞ്ചേരി ശ്രീനാരായണ ഹാളിൽ വംശഹത്യ യുടെ ചരിത്ര പ്രഭാഷണത്തിന്റെ ഭാഗമായി 217 വർഷങ്ങൾക്കു മുൻപ് നടന്ന “ധളവാകുളം” ഇരുന്നൂറിൽ പരം യുവാക്കളെ കൊന്നു കുഴിച്ചുമൂടിയ വൈക്കത്ത് നടന്ന നീചമായ വർഗ്ഗീയ കൊലപാതകത്തിന്റെ നഗ്നസത്യം അക്കമിട്ട് നിരത്തിക്കൊണ്ട് ഗുരുധർമ്മ പ്രചാരകൻ ബിബിൻ ഷാൻ പ്രഭാഷണം നടത്തി ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഗുരുധർമ്മ പ്രചരണ സഭയുടെ കേന്ദ്ര സമിതി സെക്രട്ടറി ശ്രീമദ് അസം ഗാനന്ദഗിരി സ്വാമികൾ നിർവഹിച്ചു. പേരാമ്പ്ര ഗുരുചൈതന്യ മഠം സെക്രട്ടറി ശ്രീമദ് ദേവ ചൈതന്യാനന്ദ സ്വരസ്വതി സ്വാമികളും, ശിവഗിരി മഠം, ശ്രീമദ് ശിവനാരായണ തീർത്ഥ സ്വാമികളും അനുഗ്രഹ പ്രഭാഷണം നടത്തി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ കെ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു സെക്രട്ടറി കെ യു വേണുഗോപാലൻ ടി എസ് സദാനന്ദൻ സജിത അനിൽകുമാർ അജിത സന്തോഷ് യുഎഇ ജിഡിപിഎസ് മുൻ പ്രസിഡണ്ട് പുരുഷോത്തമൻ കാട്ടിക്കുളം ഭരതൻ മണ്ണുത്തി എസ്എൻഡിപി യൂണിയൻ പ്രസിഡണ്ട് ഈ കെ സുധാകരൻ, സുധാ ഭരതൻ എസ്എൻ ബി പി യോഗം പ്രസിഡൻറ് ബിനേഷ് തയ്യിൽ, ശ്രീനാരായണ ലൈബ്രറി ആൻഡ് റീഡിങ് റൂം പ്രസിഡണ്ട് സന്തോഷ് കിളവൻ പറമ്പിൽ, കെ ആർ മോഹനൻ എസ് എൻ ക്ലബ്ബ് സെക്രട്ടറി ഡോക്ടർ പ്രതാപൻ…. കർമ്മ ചാരിറ്റബിൾ ട്രസ്റ്റ്‌ സെക്രട്ടറി സുബ്രഹ്മണ്യൻ, ബാബു പള്ളിയാമാക്കൽ സുശീൽ, സഞ്ജു കാട്ടുങ്ങൽ, എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിന് ശേഷം വീര ചരമം പ്രാപിച്ചവരുടെ ആത്മാവിനെ നിത്യശാന്തി ലഭിക്കുവാൻ വേണ്ടി ഗുരുദേവ പർണ്ണശാലയ്ക്ക് ചുറ്റും 217 നെയ് വിളക്കുകൾ തെളിയിച്ചു. യോഗത്തിൽ ഈ വംശഹത്യയുടെ യഥാർത്ഥ ചിത്രം പുറത്തുകൊണ്ടുവന്ന്, കുറ്റവാളികളെ കണ്ടെത്തണമെന്ന് യോഗം സംസ്ഥാന സർക്കാരിനോടും കേന്ദ്രസർക്കാരിനോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!