
കേരള സർക്കാർ ഫിഷറീസ് വകുപ്പ് പ്രധാനമന്ത്രി മത്സ്യ സമ്പദയോജന പദ്ധതി പ്രകാരം പീച്ചി മത്സ്യഭവനിൽ ഉൾപ്പെട്ട ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ത്രീവിലർ, മോട്ടോർ സൈക്കിൾ വിത്ത് ഐസ് ബോക്സ് വിതരണം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ . ആർ . രവി നിർവ്വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അമൽറാം , രമ്യ രജേഷ് , പാണഞ്ചേരി പഞ്ചായത്ത് മെമ്പർമാരായ സ്വപ്ന രാധാകൃഷ്ണൻ , ആരിഫറാഫി , ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് B D O ബൈജു , ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജോയ്നി ജേക്കബ്ബ് , DPM ഗോകൂൽ , ഫിഷറീസ് കോ-ഓർഡിനേറ്റർ , പ്രമോട്ടർസ് , പദ്ധതി ഗുണഭോക്തക്കൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതി പ്രകാരം പാണഞ്ചേരി പഞ്ചായത്തിലെ ഉൾനാടൻ മത്സ്യത്തൊഴിലാളിയായ ഗോപകുമാറിന് ത്രീവീലറും ഐസ് ബോക്സ് വാങ്ങുന്നതിനായി 120000 സബ്സിഡിയും, പാണഞ്ചേരി പഞ്ചായത്തിലെ ശരത് ബാബു , അവണൂർ പഞ്ചായത്തിലെ യോഹന്നാൻ എന്നീ മത്സ്യത്തൊഴിലാളികൾക്ക് മോട്ടോർ സൈക്കിൾ , ഐസ് ബോക്സും വാങ്ങുന്നതിനായി 30000 സബ്സിഡിയും നൽകുന്നതാണ് പദ്ധതി.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
