
സ്വന്തമായി ഒരു തുണ്ടു ഭൂമിയോ തലചായ്ക്കാൻ ഇടമോ ഇല്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുക എന്ന മുഖ്യ ഉദ്ധേശത്തിലും മറ്റു സാമൂഹ്യ സഹായങ്ങളും നൽകുന്നതിന്റെ ഭാഗമായി തൃശൂർ ജില്ല ആസ്ഥാനമാക്കി ഹ്യൂമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു.
സ്വന്തമായി ഒരു തുണ്ടു ഭൂമിയോ തലചായ്ക്കാൻ ഇടമോ ഇല്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകുക എന്ന മുഖ്യ ഉദ്ധേശത്തിലും മറ്റു സാമൂഹ്യ സഹായങ്ങളും നൽകുന്നതിന്റെ ഭാഗമായി തൃശൂർ ജില്ല ആസ്ഥാനമാക്കി
വടക്കാഞ്ചേരി സബ് രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്ത് ഇൻകം ടാക്സ് രജിസ്ട്രേഷനും പൂർത്തിയാക്കി ഹ്യൂമാനിറ്റി ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചു..
ഇതിന്റെ ഓഫീസ് ഉദ്ഘാടനം ട്രസ്റ്റ് ട്രഷററായ റിട്ടയേർഡ് അധ്യാപിക നിർമ്മലാ ദേവി ടീച്ചറുടെ പ്രാർത്ഥനയോടെ ആരംഭിച്ച് ട്രസ്റ്റ് പ്രസിഡണ്ട് തോമസ് ഐക്കരോട്ടു പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കാഞ്ചേരി മേഖല പ്രസിഡണ്ട് അജിത് കുമാർ മല്ലയ്യ ഉദ്ഘാടനം നിർവ്വഹിച്ചു.
സെക്രട്ടറി കെ.കെ ഹക്കിം ചടങ്ങിൽ പങ്കെടുത്തവർക്ക് സ്വാഗതം പറഞ്ഞു. ജോ.ട്രഷറർ ജിൻസ് നെല്ലിക്കൽ ട്രസ്റ്റ് നടത്തിപ്പിനെ കുറിച്ച് വിശദീകരണം നടത്തുകയും, വാർഡ് കൗൺസിലർ ബുഷറ ഹ്യുമാനിറ്റി ട്രസ്റ്റിനും ട്രസ്റ്റിന്റെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്കും ആശംസയർപ്പിച്ച് സംസാരിച്ചു..വൈസ് പ്രസിഡണ്ട് മുഹമ്മദ് ഹാജി , ജോ.സെക്രട്ടറിമാരായ വിജി സാജു, രാജു കോനിക്കര, ട്രസ്റ്റ് അംഗങ്ങളായ സൂരജ്, റൂബി ജോസ് , ഷുഹൂദ് , സനീഷ് എന്നിവർ നേതൃത്വം നൽകി..
ട്രസ്റ്റ് ഓഡിറ്ററും ചാർട്ടേഡ് അക്കൗണ്ടന്റുമായ ഷെഹിൻ ട്രസ്റ്റിന്റെ സുതാര്യത ഉറപ്പ് വരുത്തുന്ന നിർദ്ദേശങ്ങൾ നൽകി.
ട്രസ്റ്റ് ട്രഷറർ നിർമ്മലാ ദേവി ടീച്ചർ നന്ദി അറിയിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
