January 29, 2026

തൃശ്ശൂർ ജവഹർ ബാലഭവന് കലാശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു.

Share this News


കേരള സംസ്ഥാന പാരന്റസ് ടീച്ചേഴ്സ് അസോസിയേഷന്റെ എട്ടാമത് വാർഷികാഘോഷവേളയിൽ തൃശ്ശൂർ ജവഹർ ബാലഭവനെ കലാശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. 1991 മുതൽ കലാ – കായിക – കരകൗശല പ്രവർത്തനങ്ങളിൽ സമഗ്ര സംഭാവന നൽകി സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന സാംസ്കാരികസ്ഥാപനം എന്ന നിലക്കാണ് തൃശൂർ ബാലഭവനെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. മുൻ സ്പീക്കർ അഡ്വക്കേറ്റ് തേറമ്പിൽ രാമകൃഷ്ണൻ, ഡോക്ടർ പി വി കൃഷ്ണൻ നായർ , സംസ്ഥാന പി.ടി.എ ജനറൽ സെക്രട്ടറി കെ.എം. ജയപ്രകാശ് എന്നിവർ ചേർന്നാണ് പുരസ്കാരം സമ്മാനിച്ചത്. ബാലഭവന് വേണ്ടി പ്രിൻസിപ്പൽ ഇ നാരായണി, അധ്യാപകരായ രാമപ്രസാദ് ആർ വി,ബിജു പി ജി, ശ്രീപാർവ്വതി വി എസ്, സജി ജയ്സൺ എന്നിവരും, നാഷണൽ ചിൽഡ്രൻസ് അസംബ്ലി, കേരളീയം, സംസ്ഥാന കലോത്സവങ്ങൾ എന്നിവയിലെ ജേതാക്കളായ കുട്ടികളും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

error: Content is protected !!