
പോഷക സമൃദ്ധമായ പച്ചക്കറി തോട്ടം ഓരോ വീട്ടിലും ഒരുക്കുക എന്ന പദ്ധതിയുടെ ഭാഗമായി വാണിയംപാറ & കൊമ്പഴ (7 ,8 ) വാർഡുകളിൽ സിആർപി മിനി ജോണിയുടെയും, ആർ പി റുബീന ബിജിയുടെയും നേതൃത്വത്തിൽ അഗ്രി ന്യൂട്രി പരിശീലനവും വിത്ത് വിതരണവും നടന്നു. തൊഴിൽരഹിതരായവർക്ക് ഡിഡബ്ലിയുഎംഎസ് പരിശീലനവും, F. N. H. W. പരിശീലനവും ജി ആർ സി ജൈനിയുടെ നേതൃത്വത്തിൽ നടന്നു. ഏഴാം വാർഡ് മെമ്പർ സുബൈദ അബൂബക്കർ, എട്ടാം വാർഡ് മെമ്പർ ഷീല അലക്സ്, സി ഡി എസ് മെമ്പർമാരായ ഷീജ ,സുനിത എന്നിവർ സംസാരിച്ചു.




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


