
തൃശൂർ സിറ്റി പോലീസിനു കീഴിലെ സ്കൂളുകളിൽ പഠിക്കുന്ന സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് വിദ്യാർത്ഥികളിൽ, 2022- 2023 എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ-പ്ലസ് നേടിയവർക്ക് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ ഐപിഎസ് ഉപഹാരങ്ങൾ വിതരണം ചെയ്തു. ആറ്റൂർ അറഫ ഇംഗ്ളീഷ് മീഡിയം സ്കൂളിൽ വച്ച് നടന്ന പരിപാടിയിൽ അറഫ സ്കൂൾ ട്രസ്റ്റ് ചെയർമാൻ ശ്രീ. കെ.എസ് അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ട്രസ്റ്റ് സെക്രട്ടറി ശ്രീ. കെ.എസ് ഹംസ, പ്രിൻസിപ്പാൾ വസന്ത മാധവൻ, എസ്.പി.സി പദ്ധതി ജില്ലാ അസിസ്റ്റൻറ് നോഡൽ ഓഫീസർ പ്രദീപ് സീവി, ചെറുതുരുത്തി പോലീസ് സബ് ഇൻസ്പെക്ടർ സുഭാഷ് എന്നിവരും പങ്കെടുത്തു. തൃശൂർ സിറ്റി പോലീസിനുകീഴിലെ 26 സ്കൂളുകളിൽ നിന്നും 222 കേഡറ്റുകൾ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. തുടർന്ന് പോലീസ് കമ്മീഷണറുമായി വിദ്യാർത്ഥികളുടെ ആശയസംവാദവും നടന്നു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
