January 29, 2026

ഗുരുധർമ്മ പ്രചരണസഭ തൃശൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദളവാക്കുളം വംശഹത്യയുടെ ചരിത്ര പ്രഭാഷണം ഇന്ന്

Share this News

ഗുരുധർമ്മ പ്രചരണസഭ തൃശൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദളവാക്കുളം വംശഹത്യയുടെ ചരിത്ര പ്രഭാഷണം ഇന്ന്
(ശനിയാഴ്ച 2023 ഡിസംബർ 9) ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കൂർക്കഞ്ചേരി എസ് എൻ ബി പി യോഗം ശ്രീമാഹേശ്വര ക്ഷേത്രം ശ്രീനാരായണ ഹാളിൽ, 200 വർഷങ്ങൾക്കു മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന ജാതിമത ചിന്തകളുടെ ഭാഗമായി നടമാടിയ മൃഗീയമായ അടിമത്തത്തിന്റെ ക്രൂരതകളെ ഇന്ന് കാണുന്ന ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയ സാഹചര്യങ്ങളും ചരിത്രതാളുകളിൽ മറയ്ക്കപ്പെട്ട ഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട്, ഗുരുദേവ ദർശനത്തിന്റെ പ്രാധാന്യം മനുഷ്യഹൃദയത്തിലേക്ക് എത്തിച്ച്, മാനവ രാശിയുടെ പുരോഗതിക്ക് വേണ്ടി ജാതിമത വർഗ്ഗ വ്യത്യാസമില്ലാതെ ഭാരതത്തെ എങ്ങിനെ ഈ നൂറ്റാണ്ടിൽ മുന്നോട്ടു കൊണ്ടുപോകാം എന്ന് ഗുരുദേവ സൂക്തങ്ങളെയും കൃതികളെയും ആസ്പദമാക്കി കുറഞ്ഞ സമയം കൊണ്ട് സംസാരിക്കുവാൻ, ഗുരുധർമ്മ പ്രചാരകനായ ബിബിൻ ഷാൻ മുഖ്യപ്രഭാഷകനായി പങ്കെടുക്കുന്നു. കൂർക്കഞ്ചേരി ശ്രീ മാഹേശ്വര ക്ഷേത്രം ഹാളിൽ നിങ്ങൾ ഓരോ വ്യക്തികളും, സുഹൃത്തുക്കളും, കുടുംബ അംഗങ്ങളോടൊത്ത് പങ്കെടുക്കാവുന്നതാണ്. ഔപചാരികമായ ഉദ്ഘാടന കർമ്മം ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി ശ്രീമദ് അസംഗാനന്ദഗിരി സ്വാമികൾ നിർവഹിക്കുന്നു. സാമിയോടൊപ്പം ശ്രീമദ് ദേവ ചൈതന്യാനന്ദ സ്വരസ്വതി സ്വാമികളുടെ സാന്നിധ്യം ഉണ്ടാവുന്നതാണെന്ന് ഗുരുധർമ്മ പ്രചരണ സഭയ്ക്കു വേണ്ടി തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ യു വേണുഗോപാലൻ അറിയിച്ചു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!