
രാത്രി വാണിയംപാറയിൽ തമിഴ്നാട് ഭാഗത്തേക്ക് വരുന്ന ബസിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് വഴിയിൽ കുടുങ്ങിയ അന്യസംസ്ഥാന ടൂറിസ്റ്റ് ബസിന്റെ ടയർ മാറ്റിക്കൊടുത്തുകൊണ്ട് മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ചിരിക്കുകയാണ് എൻ.കെ വിജയൻകുട്ടി. ടയർ പൊട്ടി ടയർ മാറ്റിയിടുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ഒന്നും തന്നെ വാഹനത്തിൽ ഉണ്ടായിരുന്നില്ല. മറ്റൊരു ആവശ്യത്തിനായി അവിടെയെത്തിയ വിജയൻകുട്ടി ഇത് കാണുകയും ഉടൻതന്നെ അദ്ദേഹത്തിന്റെ വാഹനത്തിൽ ഒരു കിലോമീറ്റർ അകലെയുള്ള പഞ്ചർ കടയിൽ പോയി ടയർ മാറ്റുന്നതിനുള്ള ഉപകരണങ്ങൾ എടുത്തിട്ട് വരികയും തുടർന്ന് പഞ്ചർ ഒട്ടിച്ച് വാഹനത്തിന്റെ ടയർ മാറ്റിയിടുന്നതിനുള്ള സഹായങ്ങൾ ചെയ്തു . പ്രതിഫലം ഇച്ഛിക്കാതെ ചെയ്ത ഈ പ്രവർത്തനങ്ങൾക്ക് സഖാവ് എന്ന വാക്ക് അന്വർത്ഥമാക്കുന്ന പ്രവർത്തനമാണ് വിജയൻ കുട്ടി കാഴ്ചവെച്ചത്. സമാന രീതിയിൽ ഇതിന് മുൻപും പല കാര്യങ്ങളും ഇദ്ദേഹം ചെയ്യാറുണ്ട്. CPI (M ) പാർട്ടി പ്രവർത്തകനും മുൻവാർഡ് ( 8-ാം വാർഡ് കൊമ്പഴ) മെമ്പറും 35 വർഷത്തിലധികമായി വാണിയംപാറയിലെ ടാക്സി ഡ്രൈവറുമാണ് എൻ.കെ.വിജയൻകുട്ടി .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


