
ദേശീയപാതയിൽ പട്ടിക്കാട് അടിപ്പാതയ്ക്ക് മുകളിൽ കണ്ടൈനർ ലോറി നാഷ്ണൽ പെർമിറ്റ് ലോറിക്ക് പുറകിൽ ഇടിച്ചു കയറി. ഡ്രൈവർ പരുക്കുകളോടെ രക്ഷപ്പെട്ടു. തൃശ്ശൂർ നിന്നും പാലക്കാട് പോകുന്ന ട്രാക്കിലാണ് അപകടം ഉണ്ടായത്. സ്ക്രാപ്പ് കയറ്റി പോകുന്ന ലോറിയുടെയും ഗ്യാസ് കയറ്റി പോകുന്ന ലോറിയുടെയും പുറകിൽ കണ്ടൈനർ ലോറി വന്ന് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കണ്ടൈനർ ലോറിയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. കണ്ടൈനർ ലോറിയിൽ കുടുങ്ങി കിടന്ന ഡ്രൈവറെ ഫയർഫോഴ്സ് ഉദ്ദ്യോഗസ്ഥർ ഇലക്ട്രിക്ക് കട്ടർ ഉപയോഗിച്ച് സ്റ്റീയറിങ്ങും സീറ്റും കട്ട് ചെയ്താണ് ഡ്രൈവറെ പുറത്തെടുത്തത്. ഒരു മണിക്കൂർ സമയം എടുത്താണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. തൃശ്ശൂർ ഫയർഫോഴ്സ് അസി.സ്റ്റേഷൻ ഓഫീസർ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്പുറത്തെടുത്തത്.ഉടൻ തന്നെ 108 ആംബുലൻസിൽ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മുന്നിലെ ലോറികളിലെ ഡ്രൈവർമ്മാർ റോഡിൽ വണ്ടി നിർത്തി ഇട്ട് വാക് തർക്കിൽ ഏർപ്പെട്ടതാണ് അപകടം ഉണ്ടാകാൻ കാരണം. കണ്ടൈനർലോറി ഇടിച്ച സ്ക്രാപ്പ് കയറ്റി വന്ന ലോറി ദേശീയപാതയുടെ സംരക്ഷ ഭിത്തിയിൽ ഇടിച്ചു കയറിയതിനാൽ സർവ്വീസ് റോഡിലേക്ക് മറിയാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് അര മണികൂറോളം ഗതാഗതം തടസപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


