
ചുവന്നമണ്ണ് ചിലങ്കവനം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ മണ്ഡലകാല മഹോത്സവവും അന്നദാനവും നടത്തി. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം സി.കെ. സുനിൽകുമാർ മടവാക്കര ഭക്തിപ്രഭാഷണം നടത്തി.

വിശേഷാൽപൂജകൾ, ഭജന, ശാസ്താംപാട്ട്, അന്നദാനം, പതിനെട്ടാംപടി പൂജ എന്നിവയും നടന്നു. ക്ഷേത്രം പ്രസിഡന്റ് ഗോപാലകൃഷ്ണൻ കളപറമ്പിൽ, സെക്രട്ടറി ഗിരീഷ് പുലക്കുടിയിൽ, ക്ഷേത്രം കൺവീനർ മോഹൻദാസ് കോതോട്ടിൽ മറ്റു കമ്മറ്റി അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


