January 29, 2026

തൃശൂർ മാള മെറ്റ്സ് കോളേജിൽ വിവിധ എൻജിനീയറിങ്ങ് വിഭാഗങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരെ നിയമിക്കുന്നു

Share this News

തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലും മെറ്റ്സ് പോളിടെക്നിക് കോളേജിലും എഞ്ചിനീയറിങ്ങിൽ പി എച്ച് ഡി / ബിരുദാനന്തര ബിരുദംനേടിയവരെ വിവിധ വകുപ്പുതലവന്മാരും പ്രൊഫസർമാരുമായി നിയമിക്കുന്നു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങ്, ബയോടെക്നോളജി, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങ്, സിവിൽ എഞ്ചിനീയറിങ്ങ് എന്നിവയിൽ പി എച്ച് ഡി യോ ബിരുദാനന്തര ബിരുദമോ പാസായവരെ നിയമിക്കുന്നു. ഇപ്പോൾ ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻറ്, പ്രൊഫസർ , അസിസ്റ്റൻറ് പ്രൊഫസർ എന്നീ തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്. ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻറ് ആയി ഓരോ ഒഴിവുകളും പ്രൊഫസർ /അസിസ്റ്റൻറ് പ്രൊഫസർ തസ്തികകളിൽ രണ്ട് ഒഴിവുകൾ വീതമാണ് ഉള്ളത്. 60% മാർക്ക് എങ്കിലും നേടിയിരിക്കണം. ഹെഡ് ഡിപ്പാർട്ട്മെന്റിന് 5 വർഷത്തെ അദ്ധ്യാപന പരിചയം ആവശ്യമാണ്. പ്രൊഫസർ / അസിസ്റ്റൻറ് പ്രൊഫസർ എന്നീ തസ്തികകളിലേക്ക് അദ്ധ്യാപന പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അദ്ധ്യാപന അഭിരുചിയുള്ള പുതിയതായി യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ഡിസംബർ 20 ആണ് ആണ്. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും www.metsengg.ac.in, www.metspoly.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. അപേക്ഷകൾ careers@metsengg.ac.in എന്ന ഈ-മെയിലിൽ അയക്കുക . സംശയനിവാരണത്തിന് 9188400951 എന്നെ മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!