
പിഡിപിയുടെ സംസ്ഥാന സമ്മേളനം മലപ്പുറത്ത് ഡിസംബർ 9, 10 , 11 തീയതികളിൽ നടക്കുന്നു. സമ്മേളനത്തിന്റെ ഭാഗമായി കേരളത്തിന്റെ എല്ലാ ജില്ലകളിലും നടക്കുന്ന വാഹന പ്രചരണ ജാഥയുടെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ വാഹന പ്രചരണ ജാഥ വാണിയംപാറയിൽ നിന്ന് ആരംഭിച്ചു. ജാഥ കെ ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ടി. എം. മജീദ് മുഖ്യപ്രഭാഷണം നടത്തി. തൃശ്ശൂർ ജില്ലാ പ്രസിഡൻറ് നൗഷാദ് വാഹനപ്രചരണ ജാഥയുടെ ക്യാപ്റ്റനാരുന്നു. വൈസ് ക്യാപ്റ്റൻ പാർട്ടിയുടെ വനിതാ വിഭാഗമായ വുമൺസ് ഇന്ത്യ മൂവ്മെന്റിന്റെ ജനറൽ സെക്രട്ടറി രാജി മണി. ജെൻസൺ ആലപ്പാട്ടും സ്വാഗതവും മജീദ് മുല്ലക്കര പ്രതിജ്ഞ ചൊല്ലി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


