
സ്ത്രീ ശാക്തീകരണത്തിന്റെയും കൂട്ടായ്മയുടെയും ഉദാത്ത മാതൃകയായ നടത്തറ സിഡിഎസിൻ്റെ വിജയഗാഥ ഇനി ജർമ്മനിയിലും അറിയപ്പെടും. ജർമ്മനിയിലെ പ്രമുഖ മാഗസിനായ ബ്രാൻഡ് ഇയോൺസിന്റെ പുതിയ പതിപ്പിലാണു നടത്തറ സിഡിഎസിൻ്റെ അഭിമാന യാത്ര രേഖപ്പെടുത്തുക. ‘ഗ്രാമീണ ഇന്ത്യയെ കുറിച്ചുള്ള രേഖപ്പെടുത്തൽ’ എന്ന ആശയത്തിന് കീഴിലാണ് നടത്തറ സിഡിഎസിനെ കുറിചുള്ള വിവരണം ചേർക്കപ്പെടുക.
മുതിർന്ന മാധ്യമപ്രവർത്തകനും ചെന്നൈ കെ ആർ ഇ എ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ജയദീപ്, ലണ്ടൻ കേന്ദ്രീകരിച്ച ഫാഷൻ ഫോട്ടോഗ്രാഫറായ കീർത്തന എന്നിവരാണ് വിവരശേഖരണത്തിനായി നടത്തറ സിഡിഎസ് സന്ദർശിച്ചത്. കുടുംബശ്രീയുടെ വിവിധ മേഖലകളിലെ ഉപജീവന പ്രവർത്തനങ്ങളെ കുറച്ചു നേരിട്ട് മനസ്സിലാക്കാനും പഠിക്കുന്നതിനുമായാണ് ഇരുവരും എത്തിച്ചേർന്നത്.
സിഡിഎസ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം 13ആം വാർഡിലെ മികച്ച അയൽക്കൂട്ടമായ ഉല്ലാസ് കുടുംബശ്രീ, പുനർജനി വയോജന അയൽക്കൂട്ടം, ഗൃഹലക്ഷ്മി പെറ്റ് എം ഇ, ബദ്‌ലഹേം ഫാം, നെൽകൃഷി, വാഴകൃഷി, ജ്വാല പാവൽ കൺസോർഷ്യം, ഏദൻ മൂല്യ വർധിത യൂണിറ്റ് എന്നിവ സന്ദർശിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. കവിത എ, ജില്ലാ പ്രോഗ്രാം മാനേജർ മാരായ ദീപ,വൃന്ദ, കുടുംബശ്രീ നടത്തറ സിഡിഎസ് ചെയർപേഴ്സൺ ജീജ ജയൻ, വൈസ് ചെയർപേഴ്സൺ ശാലിനി, അക്കൗണ്ടൻറ് സുവർണ്ണ, വിവിധ സിഡിഎസ് കൺവീനർമാർ, ബ്ലോക്ക് കോഡിനേറ്റർമാർ, സിഡിഎസ് മെമ്പർമാർ എന്നിവർ സന്ദർശനത്തിൽ ഒപ്പം ചേർന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


