
തിരുവനന്തപുരം നിയമ കലാലയത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി വിജയിച്ചു വന്ന വനിതാ ചെയർപേഴ്സൺ ആയ കെഎസ്‌യു സ്ഥാനാർത്ഥിയായിരുന്ന കെ പി അപർണയെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷി സേവിയർ വസതിയിൽ എത്തി അനുമോദിച്ചു. കോളേജ് ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ചെയർപേഴ്സൺ ആയി തിരഞ്ഞെടുക്കപ്പെടുന്നത്. നിരവധി വർഷങ്ങൾക്കുശേഷമാണ് കെ എസ് യു, കേരള സർവ്വകലാശാലക്ക് കീഴിലുള്ള തിരുവനന്തപുരം ലോ കോളജിൽ കെ എസ് യു വിജയിക്കുന്നത്. നിലവിൽ അഞ്ചാംവർഷ നിയമ ബിരുദ വിദ്യാർത്ഥിയായ കെ പി അപർണ്ണ പട്ടിക്കാട് കമ്പിളി വീട്ടിൽ പ്രസന്നന്റെയും ശ്രീവല്ലിയുടെയും മകളാണ്.കെഎസ്‌യു സംസ്ഥാന ഭാരവാഹികളായ അനീഷ് ആന്റണി, സച്ചിൻ പ്രദീപ്, മുൻ ബ്ലോക്ക് പ്രസിഡന്റ് കെ സി അഭിലാഷ്, റെജി പി പി, കെ എം പൗലോസ്, യൂത്ത് കോൺഗ്രസ് നേതാവ് ബ്ലസ്സൻ വർഗീസ്, ജെറിൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


