
പട്ടിക്കാട് പാലത്തിനു മുകളിൽ പൈനാപ്പിൽ കയറ്റി വന്ന ടെംമ്പോ മറിഞ്ഞു
ദേശീയപാത NH 544 മണ്ണൂത്തി വടക്കഞ്ചേരി ആറ് വരിപ്പാതയിൽ മൂവാറ്റുപുഴയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന പൈനാപ്പിൾ കയറ്റി വന്ന ടെംമ്പോയാണ് പട്ടിക്കാട് മേൽപാലത്തിന് മുകളിൽ മറിഞ്ഞത്.ഡ്രൈവർ കേച്ചേരി സ്വദേശി മനാഫ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. ഉടൻ തന്നെ ഹൈവേ എമർജൻസി ടീമും പോലീസും ഫയർഫോഴ്സും ഉടൻ എത്തി. ഹൈവേയിൽ വീണ ഡീസൽ സേപ്പും വെള്ളവും ഉപയോഗിച്ച് അഗ്നി രക്ഷാപ്രവർത്തകർ കഴുകി വൃത്തിയാക്കി.ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ലോറി ദേശീയപാതയിലേക്ക് മറിയുകയായിരുന്നു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശ്രീറാം കെ. എൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സന്ദീപ് സി.എസ്, ബിജോയ് ഈനാശു, ഡ്രൈവർ പ്രതീഷ് കുമാർ, ഹോം ഗാർഡ് ബാബു, ഫയർമാൻ ബിബിൻ ബാബു എന്നിവരാണ് അഗ്നി രക്ഷാ സേന സംഘത്തിൽ ഉണ്ടായിരുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

