
148 വർഷത്തിനിടയിൽ ആദ്യമായാണ് ഒരു വനിത ചെയർപേഴ്സനായി തിരുവനന്തപുരം ലോ കോളേജിൽ തിരഞ്ഞെടുക്കപ്പെട്ടത്. KSU വിന് 22 വർഷത്തിന് ശേഷമാണ് ലോ കോളേജിൽ ചെയർ പേഴ്സൺ സ്ഥാനാർത്ഥി ജയിക്കുന്നത്. പാണഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ മണ്ഡലം പ്രസിഡന്റ് KP ചാക്കോച്ചന്റെ നേതൃത്വത്തിൽ നടന്ന സ്വീകരണ യോഗത്തിന് ശേഷം പട്ടിക്കാട് സെന്ററിലേക്ക് ആഹ്ലാദ പ്രകടനവും നടത്തി. പട്ടിക്കാട് കമ്പിളി വീട്ടിൽ റിട്ട. BSNL ഉദ്യോഗസ്ഥൻ പ്രസന്നന്റെയും ശ്രീവല്ലിയുടേയും മകളാണ് അഞ്ചാം വർഷ നിയമ വിദ്യാർത്ഥിനിയാണ് അപർണ കെ പി .
കോൺഗ്രസ് -യൂത്ത് കോൺഗ്രസ് ഭാരവാഹികൾ, പഞ്ചായത്ത് അംഗങ്ങൾ, പോഷക സംഘടന നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


