
അനധികൃത വാഹന പാർക്കിങ് കാരണം ദേശീയപാതാ സർവീസ് റോഡിലൂടെ സഞ്ചരിക്കാനാവുന്നില്ലെന്നു പരാതി. തോട്ടപ്പടിയിൽ കാർഷിക സർവകലാശാലാ കവാടം, ആറാകല്ല്, മണ്ണുത്തിയിലെ സർവീസ് റോഡ് എന്നിവിടങ്ങളിലാണ് അനധികൃത പാർക്കിങ് നടക്കുന്നത്.ആറാംകല്ലിലും തോട്ടപ്പടിയിലും രാത്രി 7 മുതൽ 10 വരെയാണു സർവീസ് റോഡിലൂടെ നാട്ടുകാർക്കു പ്രവേശിക്കാനാവാത്ത സ്ഥിതിയാണ്. വെളിച്ചക്കുറവുള്ള ഭാഗത്തു നിരനിരയായി ചരക്കു വാഹനങ്ങൾ നിർത്തിയിടുന്നതും പതിവാണ്.
സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് അനുവദനീയമായതിനേക്കാൾ കൂടുതൽ നീളം ഉള്ളതിനാലാണ് വാഹനങ്ങൾ ഇവിടെ അനധികൃതമായി പാർക്ക് ചെയ്യുന്നത്.
പാതയിൽ ഇരുവശത്തുമായി 5കിലോമീറ്റർ ദൂരം പ്രദേശവാസികൾക്കു റോഡ് കുറുകെ കടക്കുന്നതിനു തോട്ടപ്പടിയിലെ അടിപ്പാതയെ ആശ്രയിക്കണം. രാത്രിയിൽ വാഹനങ്ങൾ നിർത്തിയിടുന്നതോടെ അടിപ്പാതയും സർവീസ് റോഡും ഉപയോഗിക്കാനാകുന്നില്ല.പൂർണ്ണമായും ചരക്കുലോറികൾ നിർത്തിയിടുന്നത് മറ്റു വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകടത്തിൽ പെടുന്നതിന് കാരണമാകുന്നു പൊലീസിലും ഹൈവേ അധികൃതരോടും പലതവണ പരാതി പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ലെന്നു നാട്ടുകാർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


