
ദേശീയപാത ഉൾപ്പെടെയുള്ള നിർമാണം പ്രവർത്തികൾ ഇഴയുന്നതിനുള്ള പ്രധാന കാരണം സംസ്ഥാനത്തെ ക്വാറി ഉൽപന്നങ്ങളുടെ ലഭ്യത കുറവ്.
അസംസ്കൃത സാധനങ്ങളുടെ വില കയറ്റവും നിർമ്മാണ നിയമങ്ങളിലെ ന്യൂനതകളും നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കിയതായി പരാതി.
തമിഴ്നാട്ടിൽനിന്നും കർണാടകയിൽ നിന്നും ടോറസ് ലോറികളിലെത്തിക്കുന്ന കരിങ്കല്ലുകളാണ് കാസർകോട് , കോഴിക്കോട് വയനാട് , തൃശൂർ, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. ഇതുവഴി സംസ്ഥാനത്തിനു ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നിത്യേന അയൽസംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. ആയിരക്കണക്കിന് ടോറസ് ലോറികളാണ് ഇത്തരത്തിൽ കരിങ്കല്ല് കുത്തിനിറച്ച് അതിർത്തി ചെക് പോസ്റ്റുകൾ വഴി ദിവസേന സംസ്ഥാനത്തെത്തുന്നത്. രണ്ടുവർഷം മുമ്പ് ഒരടി മെറ്റിലിന് 25 രൂപയായിരുന്നങ്കിൽ ഇന്ന് 54 മുതൽ 60 രൂപ വരെയാണ്.15 വർഷം മുമ്പ് സംസ്ഥാനത്ത് ആറായിരത്തോളം ചെറുകിട ക്വാറികൾ പ്രവർത്തിച്ചിരുന്നു. നിയമപരമായ പ്രശ്നങ്ങളും ഉദ്യോഗസ്ഥ പിടിവാശിയും കാരണം അയ്യായിരത്തി മുന്നൂറിലേറെ ക്വാറികൾ ഇക്കാലയളവിൽ അടച്ചുപൂട്ടി. നിലവിലുള്ള 688 ക്വാറികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. സർക്കാരിന്റെ വ്യവസായ നയത്തിൽ വിശ്വസിച്ച് ഈ മേഖലയിൽ നിക്ഷേപം നടത്തിയ സംരംഭകരാണ് ക്വാറികൾ അടഞ്ഞു കിടക്കുന്നതിലൂടെ കടക്കെണിയിലായത്. ഒരു യൂണിറ്റിൽ നിന്ന് 20 മുതൽ 50 കോടി രൂപ വരെ വാർഷിക വരുമാനം ലഭിച്ചിരുന്ന യൂണിറ്റുകളാണ് അടഞ്ഞുകിടക്കുന്നത്.പട്ടയ ഭൂമിയിൽ ക്വാറികൾ
യൂണിറ്റുകൾ അനുവദിക്കില്ലെന്നാണ് റവന്യൂ, ജിയോളജി വകുപ്പുകളുടെ നിലപാട്. 25 വർഷമായി പ്രവർത്തിച്ചുവരുന്ന യൂണിറ്റുകൾ വരെ ഇത്തരത്തിൽ അടച്ചുപൂട്ടുകയാണ്. വില്ലേജ് ഓഫിസർ മുതൽ തഹസിൽദാർ, ജില്ലാ കലക്ടർ, മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറേറ്റ് എന്നിങ്ങനെ ഒട്ടുമിക്ക വകുപ്പുകളിൽ നിന്ന് മോട്ടോർവാഹനം ആവശ്യമായ എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് പലരും ബാങ്ക് വായ്പയടുത്തും മറ്റും ക്വാറി മേഖലയിൽ നിക്ഷേപം നടത്തുന്നത്. അതോടൊപ്പം ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ലൈസൻസ്, പഞ്ചായത്ത് ലൈസൻസ്, മലിനീകരണനിയന്ത്രണ ബോർഡ് ലൈസൻസ്, എക്സ്പ്ലോസി വ് ലൈസൻസ് എടുക്കുന്നു. ഇത്രയും അനുമതികളുള്ള ക്വാറികളാണ് പിന്നീട് അടച്ചുപൂട്ടിക്കുന്നതെന്നാണ് സംഘടനകൾ പറയുന്നത്. മേഖലയിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിനു പേരുടെ ജീവിതം വഴിമുട്ടുന്നതിനൊപ്പം ക്വാറികളിൽനിന്നുള്ള റോയൽറ്റി. ജിഎസ്ടി, ഇന്ധനനികുതി ഉൾപ്പെടെ 13 കോടിയിലേറെ രൂപയും ഓരോദിവസവും സർക്കാരിനു നഷ്ടമാകുന്നു. നിർമാണമേഖല പ്രതിസന്ധിയിലാകുന്നതിനൊപ്പം കരിങ്കൽ ഉൽപന്നവില കുതിക്കുന്നത്. നിർമ്മാണ റോഡ് വികസനങ്ങളെ പിന്നാക്കം വലിക്കുകയാണ്. അതേസമയം പരിസ്ഥിതി പ്രശ്നമാണ് മിക്ക ക്വാറികളും പൂട്ടാൻ കാരണമെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നിലപാട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


