
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ. ഡി ഓഫീസിൽ 10 മണിക്കൂർ ചോദ്യം ചെയ്തതിൽ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച രാജ്യസഭാംഗവും എം.പിയും മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും ആയ അഡ്വ: ജെബി മേത്തറിനെ
എ.ഐ.സി.സി. ആസ്ഥാനത്ത് പോലീസ് റോഡിൽകൂടി വലിച്ചിഴയ്ക്കുകയും മർദ്ദിക്കുകയും ചെയ്യുകയും എന്ന് ആരോപിച്ച് മഹിളാ കോൺഗ്രസ് തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുതുക്കാട് സെന്ററിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. അതിന്റെ ജില്ലാതല ഉദ്ഘാടനം പുതുക്കാട് സെന്ററിൽ ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് നിർവഹിച്ചു. റീന ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഷാജു കാളിയങ്കര, ഷൈനി ജോജു, സബി സുനീർ, രതി ബാബു, രാധാ വിശ്വംഭരൻ, സുബിനി, രജനി, റീന മേരി ജോൺ മുതലായവർ സംസാരിച്ചു.
വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm
