
സ്വർണ കള്ളക്കടത്ത് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും അന്വേഷണം തീരുംവരെ മുഖ്യമന്ത്രി പദവിയിൽനിന്നു മാറിനിൽക്കണമെന്നും ആരോപിച്ച് കേരള യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.ഗിരിജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആൽബിൻ പ്ലാക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.എം.ഏലിയാസ്, സോമൻ കൊളപ്പാറ, വസന്തൻ ചിയ്യാരം, പോൾസൺ ആലപ്പാട്ട്, ലിന്റോ നെല്ലിശേരി, സി.എം.ബാലസുന്ദരൻ, ഷാജു വടക്കൻ, ശക്തിധരൻ ഇടമുട്ടം, കുമാരി കൃഷ്ണൻകുട്ടി, കെ.സി.സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm
