January 28, 2026

തൃശ്ശൂർ മാള മെറ്റ്സ് കോളേജിൽ “ഗാന്ധിയൻ ചിന്തയും അതിന്റെ ഇന്നത്തെ പ്രാധാന്യവും” എന്ന സെമിനാർ മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു.

Share this News

മഹാത്മാഗാന്ധിയെ പോലുള്ളവർ ഇന്ന് ജീവിച്ചിരുന്നെങ്കിൽ പല യുദ്ധങ്ങളും ഉണ്ടാകുമായിരുന്നില്ല. മനുഷ്യ ജീവനാണ് ലോകത്തിൽ ഏറ്റവും അമൂല്യമായത് എന്നതാണ് ഗാന്ധിയൻ ചിന്തയുടെ അന്തസത്ത – ബിന്ദു ബാബു. തൃശ്ശൂർ മാള സ്കൂൾ ഓഫ് എൻജിനീയറിങ്ങ് എൻഎസ്എസ് യൂണിറ്റ് സംഘടിപ്പിച്ച “ഗാന്ധിയൻ ചിന്തയും അതിൻറെ ഇന്നത്തെ പ്രാധാന്യവും” എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു. സെമിനാറിൽ വിഷയാവതരണവും മുഖ്യപ്രഭാഷണവും നടത്തിയത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ് ) ലെ അദ്ധ്യാപകനായ പ്രൊഫ. (ഡോ.) അരുൺ ബാലകൃഷ്ണൻ. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബികാദേവി അമ്മ ടി. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മെറ്റ്സ് പോളിടെക്നിക് എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ വി.സി. പൌലോസ് ആശംസകൾ അർപ്പിച്ചു. മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങിലേയും പോളിടെക്നിക്കിലേയും വിദ്യാർത്ഥികൾ സെമിനാറിൽ സജീവമായി പങ്കെടുത്തു. എൻഎസ്എസ് വളണ്ടിയർ ഷഫീല്‍ ലാല്‍ ഓ.പി. നന്ദി പ്രകാശിപ്പിച്ചു.

ഡോ. എ. സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
error: Content is protected !!