
തൃശ്ശൂർ ജില്ലയിലെ രണ്ട് നവകേരള സദസ്സ് വേദികളിൽ മാറ്റം. തൃശ്ശൂർ മൃഗശാല പരിസരത്തെയും ഒല്ലൂർ മണ്ഡലത്തിലെ പുത്തൂർ സുവോളജിക്കൽ പാർക്കിലെയും വേദികളിലാണ് മാറ്റം. മണ്ണൂത്തി യൂണിവേഴ്സിറ്റി ഗ്രൗണ്ടിലേക്കാണ് മാറ്റിയത്. തൃശ്ശൂർ മൃഗശാല പരിസരത്തെ വേദി മാറ്റിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ വേദി തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജി തീര്‍പ്പാക്കി.വേദിയ്ക്കായി പാർക്ക് അനുവദിച്ചത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. പാർക്കിന്റെ സ്ഥലം മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളത്. ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി അധ്യക്ഷനായി ഡിവിഷന്‍ ബെഞ്ചിലാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ വിശദീകരണത്തെ തുടര്‍ന്ന് നവകേരള സദസ്സിന് അനുമതി നല്‍കിയ നടപടിക്കെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

പരിപാടിക്ക് മൈക് ഉപയോഗിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ശബ്ദ നിയന്ത്രണം ഉണ്ടെന്നു പാർക്ക് ഡയറക്ടർ അറിയിച്ചു. 24 പക്ഷികൾ, 2 കടുവ എന്നിവയാണ് പാർക്കിൽ ഉള്ളത്. അതിനെ സംരക്ഷിത മേഖലയിൽ ആണ് പാർപ്പിച്ചിരിക്കുന്നത് എന്നും ഡയറക്ടർ അറിയിച്ചു. പാര്‍ക്കിന്റെ മുഴുവന്‍ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് വേണ്ടിയുള്ളതാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൃഗശാലാ ഡയറക്ടര്‍ ആര്‍ കീര്‍ത്തി ഐഎഫ്എസ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കി. മൃഗശാല പരിസരത്ത് നവകേരള സദസ്സിന് നല്‍കിയ അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഷാജി കോടങ്കണ്ടത്ത് ഹൈക്കോടതിയെ സമീപിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

