
സംസ്ഥാനത്ത് റേഷന്‍ കടകള്‍ക്ക് ഇന്ന് അവധി. എല്ലാ മാസവും റേഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിൻ്റെ അടുത്ത ദിവസം റേഷന്‍ കടകള്‍ക്ക് അവധി നല്‍കാന്‍ സര്‍ക്കാര്‍ കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.ഇ പോസ് യന്ത്രത്തില്‍ അടുത്ത മാസത്തെ റേഷന്‍ വിതരണം ക്രിമീകരിക്കുന്നതിനുള്ള സിസ്റ്റം അപ്‌ഡേഷനു വേണ്ടിയും റേഷന്‍ വ്യാപാരികള്‍ക്ക് കടയിലെ സ്റ്റോക്ക് ഇനം തിരിച്ച് സൂക്ഷിക്കുന്നതിനുള്ള സ്ഥല ക്രമീകരണങ്ങള്‍ക്കും വേണ്ടിയാണ് റേഷൻ കടകൾക്ക് സർക്കാർ അവധി നൽകാൻ തീരുമാനിച്ചത്. ഈ തീരുമാനത്തിൻ്റെ ഭാഗമായാണ് ഇന്ന് റേഷന്‍ കടകള്‍ക്ക് അവധി.
ഡിസംബറിലെ റേഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


