
കൊല്ലം പുനലൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മുൻ കായിക താരം അന്തരിച്ചു. തൊളിക്കോട് സ്വദേശി ഓംകാർനാഥ് (25)ആണ് മരിച്ചത്. കൊല്ലം – തിരുമംഗലം ദേശീയപാതയിൽ പുനലൂർ, വാളക്കോട് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. ദേശീയ മെഡൽ ജേതാവും എംഎ കോളേജ് മുൻ കായികതാരവുമാണ് തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാർ ഓംകാർനാഥ്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


