
തോപ്പിൽഭാസി പുരസ്കാരം നടൻ മധുവിന്
തോപ്പിൽഭാസി ഫൗണ്ടേഷന്റെ ഈ വർഷത്തെ തോപ്പിൽഭാസി പുരസ്കാരത്തിന് നടൻ മധു അർഹനായി. 33,333 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.ഡിസംബർ എട്ടിന് ഉച്ചയ്ക്ക് 12-ന് നടൻ മധുവിന്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. വൈകീട്ട് അഞ്ചിന് ജോയിന്റ് കൗൺസിൽ ഹാളിൽ നടക്കുന്ന സമ്മേളനം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി കെ.പി.എ.സി.യുടെ നാടകഗാനങ്ങളും അരങ്ങേറും.പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ സെക്രട്ടറി വള്ളിക്കാവ് മോഹൻദാസ്, എം.എ.ഫ്രാൻസിസ് തുടങ്ങിയവരും പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
