
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനത്ത് രാഹുൽ ദ്രാവിഡ് തുടരും. ദ്രാവിഡിന്‍റെ കരാർ നീട്ടുന്നതായി ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കരാറിന്‍റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഏറ്റവും കുറഞ്ഞത് 2024 ജൂണിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പ് വരെയെങ്കിലും കാലാവധിയുണ്ടാകും.
ഇക്കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിനു നൽകിയിരുന്ന ആദ്യ കരാർ. ഇതു പൂർത്തിയായ സാഹചര്യത്തിൽ, ഓസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പരയിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമി ഡയറക്റ്റർ വി.വി.എസ്. ലക്ഷ്മൺ ആണ് ഇന്ത്യൻ ടീമിന്‍റെ പരിശീലനച്ചുമതല വഹിക്കുന്നത്.
കഴിഞ്ഞ ആഴ്ച തന്നെ ബിസിസിഐ അധികൃതർ ഇക്കാര്യം ദ്രാവിഡുമായി സംസാരിച്ചിരുന്നു എന്നാണ് വിവരം. എന്നാൽ, അദ്ദേഹം സമ്മതം അറിയിക്കുന്നത് ബുധനാഴ്ചയോടെ മാത്രമാണ്. ഇതെത്തുടർന്നാ ബിസിസിഐ ഇപ്പോൾ ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 2021ലെ ടി 20 ലോകകപ്പിന് ശേഷം രവിശാസ്ത്രിക്ക് പകരക്കാരനായാണ് ദ്രാവിഡ് രണ്ടുവര്‍ഷത്തേക്ക് പരിശീലകസ്ഥാനത്തേക്ക് എത്തിയത്. ലോകകപ്പോടെ കരാര്‍ അവസാനിച്ചിരുന്നു. ദ്രാവിഡിന് കീഴില്‍ ഇന്ത്യ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ലോകകപ്പിലും റണ്ണറപ്പായിരുന്നു. ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടായിരുന്നു ഇന്ത്യയുടെ പരാജയം.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


