
സംസ്ഥാന സർക്കാരിന്റെ നവകേരള സദസ്സിന് പാണഞ്ചേരി പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് തുക അനുവദിക്കുന്നതിൽ പ്രതിഷേധിച്ച് പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ UDF മെമ്പർമാർ വിയോജന കുറിപ്പ് എഴുതി നൽകി കമ്മിറ്റി ബഹിഷ്കരിച്ച് ഇറങ്ങി പോയി. ഡിസംബർ 5 നാണ്
ഒല്ലൂർ നിയോജക മണ്ഡലത്തിൽ നവകേരള സദസ്സ് നടക്കുന്നത്.
കേരളത്തിലെ പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിന് പകരം ജനങ്ങളെ പറ്റിക്കുന്നതിനുള്ള ദൂർത്ത് യാത്രയാണ് നവകേരള സദസ്സ് എന്ന് ആരോപിച്ച്
പാർലിമെന്ററി പാർട്ടി ലീഡർ ബാബു തോമസ് പറഞ്ഞു. KP ചാക്കോച്ചൻ, സുശീലരാജൻ, ഷൈജു കുരിയൻ, സി.എസ്. ശ്രീജു എന്നീ പഞ്ചായത്തംഗങ്ങളാണ് ബഹിഷ്കരണ പരിപാടിയിൽ പങ്കെടുത്തത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


