
പാണഞ്ചേരി ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. എളനാട് സ്വദേശി വിനു, മനയ്ക്കപ്പാടം സ്വദേശിനി ആശ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകീട്ട് 6.30 ഓടെ പാലക്കാട് ഭാഗത്തേക്കുള്ള ദിശയിലാണ് അപകടം ഉണ്ടായത്. പാണഞ്ചേരി ബസ്റ്റോപ്പിന് സമീപം ഇരുവരും സഞ്ചരിച്ചിരുന്ന ബുള്ളറ്റും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായിട്ടുള്ളത്. അപകടത്തെ തുടർന്ന് ഇരുവരെയും തൃശൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
