January 30, 2026

കൂട്ടാല കതിരപ്പിള്ളി ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ 22-ാംമത് ശ്രീധരൻ മെമ്മോറിയൽ അനുസ്മരണവും ബാഡ്മിന്റൺ ടൂർണ്ണമെന്റും നടത്തി

Share this News

കൂട്ടാല കതിരപ്പിള്ളി ബാഡമിന്റൺ അക്കാദമി പ്രസിഡന്റ്‌ കെ.സി അഭിലാഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചാലക്കുടി എംഎൽഎ സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. ബാഡ്മിന്റൺ രക്ഷാധികാരി കെ.എസ്.മണിവർണ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ബാഡ്മിന്റൺ രംഗത്ത് വളർന്നുവരുന്ന പുതുതലമുറയ്ക്ക് വലിയ പ്രചോദനമാണ് കതിരപ്പിള്ളി ബാഡ്മിന്റൺ അക്കാദമിയും ഭാരവാഹികളും നൽകുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തിൽ എംഎൽഎ സനീഷ്കുമാർ ജോസഫ് പറഞ്ഞു.

ഡിസിസി ജനറൽ സെക്രട്ടറി എം.എൽ.ബേബി മുഖ്യാതിഥിയായിരുന്നു. അക്കാദമി ഭാരവാഹികളായ വി.എസ്.പ്രദീപ്‌, സിബി സെബാസ്റ്റ്യൻ, കെ.വി.മണി, നിതിഷ് കെ.വി, കെ.എസ് സത്യനാരായണൻ എന്നിവർ പങ്കെടുത്തു. സഞ്ജു തോമസ്, എബിൻസ് വി.എ, ജെയ്സൺ, സനൂപ്,രഞ്ജു വർഗീസ്,മോൻസി, ടിബിൻ പി ജോൺ,സിജോ,ലിന്റോ, സിന്റോ കെ.ഡി, സതീഷ് കെ.വി എന്നിവർ നേതൃത്വം നൽകി. മത്സരവിജയികളായ ഒന്നും രണ്ടും സ്ഥാനക്കാർക്ക് 5000, 3000 രൂപ വച്ച് ക്യാഷ് പ്രൈസും ട്രോഫിയും കെ എസ് മണിവർണ്ണൻ സമ്മാനിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm


error: Content is protected !!