January 30, 2026

ശക്തൻ നഗറിൽ ആകാശപാത നിർമ്മാണം  പുനഃരാരംഭിച്ചു ; ഗതാഗത നിയന്ത്രണത്തിൽ വലഞ്ഞ് ജനങ്ങൾ

Share this News

തൃശൂർ ശക്തൻ നഗറിൽ ആകാശപ്പാത നിർമ്മാണം രണ്ടാം ഘട്ടം നിർമ്മാണം ആരംഭിക്കുന്നതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിന്നു. ഗതാഗത നിയന്തണം മൂലം തൃശ്ശൂർ നഗരത്തിൽ പലയിടങ്ങളിലും ഗതാഗതകുരുക്ക് ഉണ്ടായിരുന്നു.

തിങ്കൾ മുതൽ നഗരത്തിൽ ഏർപ്പെടുത്തിയ  ഗതാഗത നിയന്ത്രണം👇
♦️തൃശ്ശൂർ എം.ഓ റോഡിൽ നിന്നും പഴയ പട്ടാളം റോഡ് വഴി ശക്തൻ സ്റ്റാൻറ് ഭാഗത്തേക്ക് ഗതാഗതം അനുവദിക്കും. എന്നാൽ ശക്തൻ നഗറിൽ നിന്നും മാതൃഭൂമി സർക്കിൾ, മുൻസിപ്പൽ ഓഫീസ്,  വെളിയനൂർ എന്നീ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ അനുവദിക്കുകയില്ല.

♦️ശക്തൻ സ്റ്റാൻറിൽ നിന്നും പാലക്കാട്, മണ്ണുത്തി, കുട്ടനെല്ലൂർ, വലക്കാവ് ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ കാട്ടുക്കാരൻ ജംഗഷൻ വഴി ബിഷപ്പ് ആലപ്പാട്ട് റോഡിലേക്ക് പ്രവേശിച്ച് ഫാത്തിമ നഗറിലെത്തി സർവ്വീസ് നടത്തേണ്ടതാണ്.

♦️അയ്യന്തോൾ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ ശക്തൻ സൌത്ത് റിങ്ങ് – കൊക്കാല വഴി സർവ്വീസ് നടത്തേണ്ടതാണ്.

♦️എറണാകുളം, തിരുവന്തപുരം ഭാഗത്തേക്ക് പോകുന്ന K.S.R.T.C ബസ്സുകൾ സ്റ്റാൻറിൽ നിന്നും പുറപ്പെട്ട് വെളിയന്നൂർ ജംഗഷനിലൂടെ ബാല്യ ജംഗഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് സർവ്വീസ് നടത്തേണ്ടതാണ്.

♦️പാലക്കാട് ഭാഗത്തേക്ക് സർവ്വീസ് നടത്തുന്ന K.S.R.T.C ബസ്സുകൾ സ്റ്റാൻറിൽ നിന്നും സ്വരാജ് റൌണ്ട്,  ജില്ലാ ആശുപത്രി ജംഗഷൻ, ഈസ്റ്റ് ഫോർട്ട് വഴി സർവ്വീസ് നടത്തേണ്ടതാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/HKXFSpBQUn85Ewxcv5Filqm

error: Content is protected !!