
ആപൽബാന്ധവനും അനാഥരക്ഷകനും ആശ്രിത വത്സലനുമായ ശ്രീധർമ്മശാസ്‌താവിൻ്റെ കേളികൾ വിളിച്ചോതുന്ന, പാടി പുകഴ്ത്തുന്ന കോരംകുളം ദേശവിളക്ക് മഹോത്സവം നടത്തി
കല്ലിടുക്ക് ശ്രീ വനദുർഗ്ഗാക്ഷേത്രത്തിൽ നിന്നും വഴിപാട് കഴിച്ച് പ്രാർത്ഥിച്ച് ആരതി നടത്തി കല്ലിടുക്ക് മൂട്ടാല ജംഗ്ഷനിൽ നിന്നും വൈകീട്ട് 7 മണിക്ക് വിളക്ക് എഴുന്നെളളിച്ച് 11 മണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേർന്നു
തുടർന്ന് പാട്ടിനും ആഴിപൂജയ്ക്കുംശേഷം പുലർച്ചെയുള്ള പാൽക്കിണ്ടി എഴുന്നെള്ളിപ്പ് 3 മണിക്ക് കന്നുകാലിച്ചാൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് 4 മണിക്ക് ക്ഷേത്രത്തിൽ എത്തുകയും
തുടർന്ന് കനലാട്ടം, വെട്ടും തടയും കല്നയ്ക്കും ശേഷം വിളിക്ക് സമാപിച്ചു
വിശേഷാൽ പൂജകളും നിറമാല, ചുറ്റുവിളക്ക്, മഹാ പ്രസാദഊട്ടും ഉണ്ടായിരുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
