
തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെ ഏകാദശിയുടെ ഭാഗമായ കലാ-സാംസ്‌കാരിക-ആധ്യാത്മിക പരിപാടികൾ ചൊവ്വാഴ്ച തുടങ്ങും. വൈകീട്ട് 5.30-നാണ് ഉദ്ഘാടനം. ഏഴിന് തൃത്തല്ലൂർ വെസ്റ്റ് നടനവിസ്മയം നൃത്തവിദ്യാലയത്തിന്റെ നൃത്തപരിപാടി. 8.30-ന് പെരിങ്ങോട്ടുകര ദേവസ്ഥാനം കലാപീഠത്തിന്റെ നാട്യമേള. ബുധനാഴ്ച അഞ്ചിന് ഷീലാ അനിൽകുമാറിന്റെ നൃത്തം, ആറിന് മധു ശക്തിധരന്റെ ഭക്തിഗാനസുധ, എട്ടിന് പെരിങ്ങോട്ടുകര ആവണങ്ങാട്ടിൽ കളരി സർവതോഭദ്രം കലാകേന്ദ്രം അവതരിപ്പിക്കുന്ന വിഷ്ണുമായാ ചരിതം, ലവണാസുരവധം ബാലെ എന്നിവയുണ്ടാകും.
വ്യാഴാഴ്ച അഞ്ചിന് പുറനാട്ടുകര ഡോ. സി. പത്മജൻ ഭക്തിപ്രഭാഷണം നടത്തും. ഏഴിന് തിരുവനന്തപുരം കലാക്ഷേത്ര ശ്രീകൃഷ്ണഭാരതം ബാലെ അവതരിപ്പിക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വിവിധ സംഘങ്ങളുടെ തിരുവാതിരക്കളി, ആറിന് ഇരിങ്ങാലക്കുട സാരംഗ് ഓർക്കസ്ട്രയുടെ ഭക്തിഗാനലയം, എട്ടിന് തൃപ്രയാർ ശ്രീരഞ്ജിനി കലാക്ഷേത്രത്തിന്റെ നൃത്താഞ്ജലി. തുടർന്നുള്ള ദിവസങ്ങളിൽ തിരുവാതിരക്കളി, നൃത്തം, കഥകളി, വയലിൻ കച്ചേരി, മോഹിനിയാട്ടം, സംഗീതക്കച്ചേരി എന്നിവ അരങ്ങിലെത്തും. ഡിസംബർ മൂന്ന്, നാല് തീയതികളിൽ രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ നൃത്തോത്സവവും അഞ്ച്, ആറ്, ഏഴ് തീയതികളിൽ രാവിലെ എട്ടുമുതൽ അഞ്ചുവരെ സംഗീതോത്സവവുമുണ്ടാകും. ഡിസംബർ ഒമ്പതിനാണ് ഏകാദശി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

