
ദി ലോ ട്രസ്റ്റ് നൽകുന്ന ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പുരസ്ക്കാരം മരണാനന്തര ബഹു മതിയായി ഉമ്മൻചാണ്ടിക്കു നൽകും. ഞായറാഴ്ച രാവിലെ 10.30-ന് സ്റ്റേറ്റ് ഹോട്ടലിൽ നടക്ക ന്ന പരിപാടിയിൽ മറിയാമ്മ ഉമ്മൻ അവാർഡ് ഏറ്റുവാങ്ങും. അമ്പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരം സമ്മാനിക്കും.
പരിപാടിയോടനുബന്ധിച്ച് രാവിലെ 8-ന് ‘രാഷ്ട്രീയ പ്രതി ബദ്ധത- ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ വീക്ഷണം’ എന്ന വിഷയത്തിൽ സെമിനാർ നടക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

