
സംസ്ഥാനത്ത് ചെറിയ ഉള്ളി വില കുറഞ്ഞു തുടങ്ങി. ഒരാഴ്ചകൊണ്ട് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ ഒരു കിലോ ചെറിയ ഉള്ളി വില 90 രൂപയിലെത്തി. സാധാരണ ലഭിച്ചുകൊണ്ടിരുന്നതിനെക്കാൾ വലിപ്പക്കുറവുള്ള ചെറിയ ഉള്ളി വിപണിയിൽ എത്തിയതോടെയാണ് വില ഇടിഞ്ഞു തുടങ്ങിയത്. വരും ദിവസങ്ങളിൽ വില കുറയാനാണ് സാധ്യതയെന്ന് വ്യാപാരികൾ അറിയിച്ചു.
ഒക്ടോബർ മുതലാണ് ചെറിയ ഉള്ളി വില ഉയർന്നു തുടങ്ങിയത്. അന്ന് 20 ദിവസം കൊണ്ട് 25 രൂപയോളം ഉയർന്ന് വില 100 രൂപയിലെത്തിയിരുന്നു.
അതേസമയം, തക്കാളി വില കുതിക്കുകയാണ്. രണ്ടാഴ്ച കൊണ്ട് 15-20 രൂപയോളമാണ് വർധിച്ചത്. ഒരു കിലോ തക്കാളിക്ക് 60 രൂപയാണ് കൊച്ചിയിലെ ചില്ലറ വില്പന വില. തമിഴ്‌നാട്ടിൽ മഴ കൂടിയതിനാലാണ് വില കുതിച്ചു തുടങ്ങിയത്. ഇത്തവണ നാസിക്കിൽ ഉത്പാദനം കുറഞ്ഞതും വിപണിയെ ബാധിച്ചിട്ടുണ്ട്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
