
വാണിയമ്പാറയിൽ വാഹന അപകടത്തിൽ കൊമ്പഴ പെരുംതുമ്പ സ്വദേശി മാമ്പഴതുണ്ടിയിൽ അനിയൻ കുഞ്ഞിന്റെ ഭാര്യ മേരി വർഗ്ഗീസ് മരിച്ചു.ദേശീയപാതയിൽ ബസ്സിൽ നിന്നും ഇറങ്ങി റോഡ് അരികിലൂടെ നടന്നു വരികയായിരുന്ന സ്ത്രീയെ ടിപ്പർ വന്ന് ഇടിക്കുകയായിരുന്നു.ടിപ്പർ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതോ ഉറങ്ങിയതോ ആകാമെന്നാണ് പ്രാഥമിക നിഗമനം.കൊമ്പഴ ബസ്സ് സ്റ്റോപ്പിൽ നിന്നും ബസ്സ് കയറി വാണിയംപാറയിൽ ഇറങ്ങിയ മേരി വർഗ്ഗീസിനൊപ്പം ഉണ്ടായിരുന്ന വാണിയംപാറയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ജെയ്സിന്റെ ഭാര്യ ചെറിയ പരുക്കുകളോടെ പട്ടിക്കാട് ആലീസ് ഹോസ്പ്പിറ്റലിൽ ചികിത്സയിലാണ്. ദേശീയപാതയിൽ സർവ്വീസ് റോഡിന്റെ പണികൾ പൂർണ്ണമാവാത്തതിനാലാണ് ബസുകൾ ദേശീയപാതയിൽ ആളെ ഇറക്കുന്നത്. നിലവിൽ ആറ്വരിപാതയിൽ പ്രൈവറ്റ് ബസും, KSRTC യും ഹൈവേയിൽ നിർത്തിയാണ് ആളെ ഇറക്കുന്നത് ഇതിനെതിരെ ജനങ്ങൾക്ക് വ്യാപക പരാതിയുണ്ട്.


പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


