
ഓഹരി വിപണിയിൽ നേട്ടം
ഓഹരിവിപണിയിൽ തുടർച്ചയായ രണ്ടാം ദിവസവും മുന്നേറ്റം. ബുധനാഴ്ച രാവിലെ നഷ്ടത്തിലാണ് ഇരു സൂചികകളും തുടങ്ങിയതെങ്കിലും ഉച്ചയ്ക്കുശേഷം ശക്തമായ തിരിച്ചുവരവു നടത്തി. സെൻസെക്സ് 92.47 പോയന്റ് നേട്ടവുമായി 66,023,24 പോയന്റി ലും നിഫ്റ്റി 28.45 പോയന്റുയർന്ന് 19,811.85 പോയന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഫോസിസ്, എൻ.ടി.പി.സി, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഇൻഡസ് ഇൻഡ് ബാങ്ക്, ജെ.എസ്.ഡബ്ല്യു. സ്റ്റീൽ, മഹീന്ദ്ര തുടങ്ങിയവ നഷ്ടം നേരിട്ടു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

