
പുനർജനിനൂഴൽ ഇന്ന്
തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തിലെ പുനർജനി നൂഴൽ വ്യാഴാഴ്‌ച നടക്കും. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി നാളിലാണ് ചടങ്ങ് നടക്കുന്നത്. പുലർച്ചെ പ്രത്യേക പൂജയ്ക്കുശേഷം ചടങ്ങ് ആരംഭിക്കും. പുനർജന്മം തേടി ആയിരങ്ങളെത്തും.മലമുകളിൽ ദേവസ്വവും സേവാഭാരതിയും ലഘുഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം നടത്തും. മലേശമംഗലം റോഡിൽനിന്ന് പുനർജനിയിലേക്കുള്ള വഴി ആരംഭിക്കുന്നിടത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പവിലിയൻ ഒരുക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ സേവനവും ആംബുലൻസ് സൗകര്യവും ലഭിക്കും. കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ സംഭാരവിതരണവും ഉണ്ടായിരിക്കും.
പുനർജനി നൂഴാൻ ആയിരത്തോളംപേർക്ക് ബുധനാഴ്ച തിരുവില്വാമല ദേവസ്വം ഓഫീസിൽനിന്ന് ടോക്കൺ വിതരണം ചെയ്തു. രാവിലെ ക്ഷേത്രത്തിൽ മേളത്തോടുകൂടിയ വിശേഷാൽ കാഴ്‌ചശ്ശീവേലിയും വൈകീട്ട് വിളക്കുവെപ്പും ഉണ്ടായിരിക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R
