
ഗുരുവായൂര്‍ ഏകാദശി ഇന്ന്
വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂര്‍ ഏകാദശി ഇന്ന്. ഏകാദശികള്‍ പലതുണ്ടെങ്കിലും ഗുരുവായൂര്‍ ഏകാദശി ഏറെ പ്രസിദ്ധമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ചരിത്രപ്രസിദ്ധമായ ഏകാദശി. ഗീതാദിനമായും നാരായണീയസമര്‍പ്പണദിനമായും ഗുരുവായൂര്‍ ഏകാദശി ആചരിക്കുന്നു. ഗജരാജഅനുസ്മരണവും ചെമ്പൈസംഗീതോത്സവവും അക്ഷരശ്ലോകമത്സരവും കൊണ്ട് ശ്രദ്ധേയമാണ് ഗുരുവായൂര്‍ ഏകാദശി. ദേവഗുരുവും വായുദേവനും ചേര്‍ന്ന് പാതാളാഞ്ജനശിലയില്‍ തീര്‍ത്ത വിഗ്രഹം സ്ഥാപിച്ച ഇടം ഗുരുവായൂരെന്നും പ്രതിഷ്ഠക്ക് ഗുരുവായൂരപ്പന്‍ എന്നും നാമധേയമുണ്ടായി. ഏകാദശിദിനത്തിലായിരുന്നു പ്രതിഷ്ഠനടത്തിയതെന്നതിനാല്‍ ഈദിനം ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

