
റബ്ബർ ബോർഡിന്റെയും വാണിയമ്പാറ റബ്ബറുല്പാദക സംഘത്തിന്റെയും നേതൃത്വത്തിൽ മണിയൻ കിണർ കോളനിയിലെ സാംസ്കാരിക നിലയത്തിൽ വെച്ച് പട്ടികവർഗ്ഗ വിഭാഗക്കാരായ റബ്ബർ കർഷകർക്കുള്ള പ്രത്യേക പരിപാടികളുടെ ഭാഗമായി പദ്ധതികളെക്കുറിച്ചുള്ള ക്ലാസുകളും റബ്ബർ ടാപ്പിംഗിലെ ശാസ്ത്രീയവും നൂതനവുമായ രീതികളെക്കുറിച്ചുള്ള പ്രായോഗിക വിശദീകരണ ക്ലാസുകളും സംഘടിപ്പിച്ചു. വാണിയമ്പാറ റബ്ബറുല്പാദകസംഘം പ്രസിഡൻറ് വർഗ്ഗീസ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൃശൂർ ഡെപ്യൂട്ടി റബ്ബർ പ്രൊഡക്ഷൻ കമ്മീഷണർ കെ.കെ. കമലാക്ഷി പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് ഓഫീസർ ശ്രീ.കൃഷ്ണപ്രസാദ്.വി.എ, ടാപ്പിംഗ് ഡെമോൺസ്ട്രേറ്റർ ശിവദാസൻ .ജി. എന്നിവർ വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള ക്ലാസുകൾക്കും നൂതന വിളവെടുപ്പു രീതികളിലുള്ള പ്രായോഗിക വിശദീകരണ ക്ലാസുകൾക്കും നേതൃത്വം നല്കി. കോളനി വാസികളായ കുട്ടൻ എം.എ. , പവിത്രൻ പി. എന്നിവർ സ്വാഗതവും നന്ദിയും പറഞ്ഞു. മണിയൻ കിണർ കോളനി പ്രദേശത്തെ റബ്ബർ ഏരിയ സെൻസസ് പ്രോഗ്രാമിന് ഏഞ്ചലോ വർഗ്ഗീസ് തുടക്കം കുറിച്ചു.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R


