
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം പുനർജനി നുഴൽ നാളെ
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നാളെ നടക്കുന്ന പുനർജനി നൂഴലിന്റെ ഒരുക്കങ്ങൾ ക്ഷേത്രത്തിലും മലയിലും പൂർത്തിയായി. ക്ഷേത്രത്തിൽ നിന്നും മലേശമംഗലം റോഡിൽ നിന്നും ഗുഹയിലേക്കുള്ള വഴി തെളിയിക്കൽ, ഗുഹാ പരിസരത്തെ കാടുവെട്ടൽ, മലമുകളിലെ തീർഥം ശുചീകരിക്കൽ എന്നിവ നടത്തി. നാളെ മലമുകളിൽ ദേവസ്വവും സേവാഭാരതിയും ലഘു ഭക്ഷണം, കുടിവെള്ള വിതരണം എന്നിവ നടത്തും. മലേശമംഗലം റോഡിൽ നിന്നുള്ള വഴിയിൽ പഞ്ചായത്ത് പവിലിയൻ തീർക്കും. കുടുംബശ്രീയുടെ സംഭാര വിതരണവും ആരോഗ്യപ്രവർത്തകരുടെ സേവനവും ആംബുലൻസ് സൗകര്യവും ഇവിടെയുണ്ടാകും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/HbNCtcJDuf01aiL5OCiV0R

