January 30, 2026

തൃശ്ശൂർ സിറ്റി പോലീസിനുകീഴിൽ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി അഞ്ഞൂറിലധികം കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. കൂടാതെ സൗജന്യ ട്യൂഷനും.

Share this News

തൃശ്ശൂർ സിറ്റി പോലീസിനുകീഴിൽ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി അഞ്ഞൂറിലധികം കുട്ടികൾക്കാണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. കൂടാതെ സൗജന്യ ട്യൂഷനും.

പോലീസ് സ്റ്റേഷനുകളിലെ ജനമൈത്രി ബീറ്റ് ഓഫീസർമാരാണ് അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തിയത്. പേരാമംഗലം പോലീസിന്റെ ആഭിമുഖ്യത്തിലാണ് നിർദ്ദനരായ 50 കുട്ടികൾക്ക് റ്റ്യൂഷൻ നൽകുന്നത്. നോട്ടു പുസ്തകങ്ങൾ, ബാഗുകൾ, കുടകൾ, റബ്ബർ, പെൻസിൽ ഷാർപ്നെർ തുടങ്ങിയ സാമഗ്രികളാണ് റസിഡന്റ്സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹായത്തോടെ വിവിധ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ അർഹരായ കുട്ടികൾക്ക് കൈമാറിയത്.

പേരാമംഗലം വരടിയം ഇത്തിപാറ കോളനികളിലെ നിർദ്ദനരായ കുട്ടികൾക്കാണ് സൌജന്യ റ്റ്യൂഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. വരടിയം വടക്കേ വളപ്പിൽ വീട്ടിൽ വി.കെ ഉണ്ണികൃഷ്ണന്റെ ഭാര്യ സുജിത വി.എം ആണ് സൌജന്യ റ്റ്യൂഷൻ കൊടുക്കുന്നതിനായി തയ്യാറായിട്ടുള്ളത്. അവണൂർ പോസ്റ്റോഫീസിലെ താല്കാലിക ജീവനക്കാരികൂടിയാണ് സുജിത.

പീച്ചി ട്രൈബൽകോളനി, എരുമപ്പെട്ടി തിച്ചൂർ നെല്ലികുന്ന് കോളനി, പുല്ലഴി, പുതൂർക്കര, ഒളരി, പാവറട്ടി വെങ്കിടങ്ങ് കണ്ണോത്ത് എൽ.പി സ്കൂൾ, വരടിയം ഇത്തിപ്പാറ കോളനി, പഴയന്നൂർ, പേരാമംഗലം ഇത്തിപാറ കോളനി, കൂർക്കഞ്ചേരി ജെ.പി.ഇ സ്കൂൾ, വിയ്യൂർ പാമ്പൂർ വലിയപറമ്പ് ജവഹർ കോളനി, നെടുപുഴ ബോധാനന്ദസ്കൂൾ, ഗുരുവായൂർ കണ്ടാണശ്ശേരി, വടക്കേകാട് അകലാട് വെട്ടിപുഴ എന്നിവിടങ്ങളിലും, കുന്നംകുളം കോട്ടോൽകുന്ന് ട്രൈബൽകോളനി, ചെറുതുരുത്തി കോഴിമാം പറമ്പ് കോളനി, മണ്ണുത്തി മാടക്കത്തറ എൻ എസ് എൽ പി സ്കൂൾ, പഴയന്നൂർ തീരുമണി കോളനി, ഗുരുവായൂർ അപ്പുമെമ്മോറിയൽ സ്കൂൾ, വടക്കാഞ്ചേരി വാഴാനി കാക്കിനികാട് ട്രൈബൽ കോളനി തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് പഠനസാമഗ്രികൾ വിതരണം ചെയ്തത്.

പ്രവേശനോത്സവത്തിന്റെ ഭാഗമായി വിവിധ സ്കൂളുകളിൽ റോഡ് സുരക്ഷ, സ്ത്രീ സുരക്ഷ, ലഹരിക്കെതിരായ ബോധവൽക്കരണം, മൊബൈൽ ഫോൺ ദുരുപയോഗം, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ എന്നീ വിഷയങ്ങളിലും ക്ളാസ്സുകൾ സംഘടിപ്പിച്ചു.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നത് താഴെ click ചെയ്യുക

https://chat.whatsapp.com/Db1e847uxmJ48wOBc1LOMM

error: Content is protected !!